ജനനംകൊണേടാ വിവാഹംകൊണേടാ സംഘടനാ രൂപമാര്‍ജിക്കുന്ന സമൂഹത്തിന്റെ പ്രാഥമിക ഘടകമാണ് കുടുംബം കുടുംബത്തിന്റെ പ്രധാന ലക്ഷ്യം, കുട്ടികളുടെ സംരക്ഷണവും അവരെ ഭദ്രതയും സംതൃപ്തിയുമുള്ള ജീവിതം നയിക്കുന്നതിന് പ്രാപ്തരാക്കലുമാണ്. ജീവികളില്‍ ഏറ്റവും ദുര്‍ബലനായി പിറന്നുവീഴുന്നത് മനുഷ്യനാണ്. മറ്റു ജീവികള്‍ക്ക് പിറന്ന് അധികം കഴിയുന്നതിനു മുമ്പേ പരാശ്രയമില്ലാതെ ചലിക്കാനും ഇര തേടാനും കഴിയും. അങ്ങനെയാണ് അവയുടെ ജൈവഘടന. മനുഷ്യന് സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ തന്നെ വര്‍ഷങ്ങളോളം അന്യരെ ആശ്രയിക്കണം. സ്വന്തം കാലില്‍ നില്‍ക്കാനായാല്‍ പോലും മരണം വരെ ഏതെങ്കിലും തരത്തിലുള്ള പരാശ്രയം അവന് ആവശ്യമാണ്. വാര്‍ധക്യത്തില്‍, ശൈശവത്തിലെന്നപോലെ അവന്‍ തീര്‍ത്തും പരാശ്രിതനായി മാറുന്നു. അതിനാല്‍ വാര്‍ധക്യത്തിലെത്തുന്ന മാതാപിതാക്കളുടെ സംരക്ഷണവും കുടുംബത്തിന്റെ ഒരു പ്രധാന ലക്ഷ്യമാണ്. ചുരുക്കത്തില്‍ മാതാപിതാക്കള്‍ക്കും സന്താനങ്ങള്‍ക്കും ഒരുപോലെ സംരക്ഷണവും സംതൃപ്തിയും ഭദ്രതയും നല്‍കുന്ന ഒരു സാമൂഹ്യ സ്ഥാപനം എന്നതാണ് കുടുംബത്തി