Posts

Showing posts from February, 2012

വിശുദ്ധ ഖുര്‍ആന്‍

Image

ഇസ്‌ലാം

ഇസ് ലാം

കുടുംബം

ജനനംകൊണേടാ വിവാഹംകൊണേടാ സംഘടനാ രൂപമാര്‍ജിക്കുന്ന സമൂഹത്തിന്റെ പ്രാഥമിക ഘടകമാണ് കുടുംബം
കുടുംബത്തിന്റെ പ്രധാന ലക്ഷ്യം, കുട്ടികളുടെ സംരക്ഷണവും അവരെ ഭദ്രതയും സംതൃപ്തിയുമുള്ള ജീവിതം നയിക്കുന്നതിന്‌ പ്രാപ്തരാക്കലുമാണ്‌. ജീവികളില്‍ ഏറ്റവും ദുര്‍ബലനായി പിറന്നുവീഴുന്നത്‌ മനുഷ്യനാണ്‌. മറ്റു ജീവികള്‍ക്ക്‌ പിറന്ന്‌ അധികം കഴിയുന്നതിനു മുമ്പേ പരാശ്രയമില്ലാതെ ചലിക്കാനും ഇര തേടാനും കഴിയും. അങ്ങനെയാണ്‌ അവയുടെ ജൈവഘടന. മനുഷ്യന്‌ സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ തന്നെ വര്‍ഷങ്ങളോളം അന്യരെ ആശ്രയിക്കണം. സ്വന്തം കാലില്‍ നില്‍ക്കാനായാല്‍ പോലും മരണം വരെ ഏതെങ്കിലും തരത്തിലുള്ള പരാശ്രയം അവന്‌ ആവശ്യമാണ്‌. വാര്‍ധക്യത്തില്‍, ശൈശവത്തിലെന്നപോലെ അവന്‍ തീര്‍ത്തും പരാശ്രിതനായി മാറുന്നു. അതിനാല്‍ വാര്‍ധക്യത്തിലെത്തുന്ന മാതാപിതാക്കളുടെ സംരക്ഷണവും കുടുംബത്തിന്റെ ഒരു പ്രധാന ലക്ഷ്യമാണ്‌. ചുരുക്കത്തില്‍ മാതാപിതാക്കള്‍ക്കും സന്താനങ്ങള്‍ക്കും ഒരുപോലെ സംരക്ഷണവും സംതൃപ്തിയും ഭദ്രതയും നല്‍കുന്ന ഒരു സാമൂഹ്യ സ്ഥാപനം എന്നതാണ്‌ കുടുംബത്തിന്റെ പ്രസക്തി..>>>

ആരാണ് മസ്ജിടുകളില്‍ സംഘടനയുടെ വേലികള്‍ തീര്‍ക്കുന്നത്?

ഇന്ന് ഈ കൊച്ചു കേരളത്തില്‍ അനവധി സംഘടനകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.സംഘടനകള്‍ പിളര്‍ന്നു പിളര്‍ന്നു പോകുന്നത് കൊണ്ട് സമുദായത്തിന് വല്ല ഗുണവും കിട്ടിയിട്ടുണ്ടെങ്കില്‍ അത് ,ധാരാളം പള്ളികളും മത കലാലയങ്ങളും പ്രസിധീകരനാലയങ്ങളും ഉണ്ടാകാന്‍ സഹായിച്ചു എന്ന് മാത്രമാണ്.എന്നാല്‍ അനൈക്യം എന്ന ഭീകര

പ്രമാണങ്ങളിലൂടെ

ചോദിക്കുക; നിങ്ങളുടെ മാതാ പിതാക്കളോ സന്താനങ്ങളോ സഹോദരങ്ങളോ ഇണകലോ കുടുംബങ്ങളോ നിങ്ങള്‍ സമ്പാദിച്ച സമ്പത്തോ നഷ്ട്ടം ഭയക്കുന്ന കച്ചവടമോ താമസിക്കുന്ന മന്തിരങ്ങലോ ആണ് അല്ലാഹ്ഗുവേക്കാലും അവന്റെ രസൂലിനെക്കാലുംഅവന്റെ മാര്‍ഗത്തിലെ ധര്‍ത്മ സമരത്തെക്കാലും നിങ്ങള്ക്ക് പ്രിയങ്കരമെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷയെ നിങ്ങള്‍ കാത്തിരുന്നു കൊള്ളുക.അധര്‍മകാരികളെ ഒരിക്കലും അല്ലാഹു നേര്‍ വഴിക്ക് നയിക്കുന്നതല്ല.(അതൌബ-24)

ഭൂമിയിലൂടെ നടക്കുന്ന വിശുദ്ധ വേദം

പുണ്യ പ്രവാചകന്റെ ജനനം കൊണ്ട് അനുഗ്രഹീതവും മരണം കൊണ്ട് ദുഃഖസാന്ദ്രവുമായ ഒരുമാസം,റബീഉല്‍ അവ്വൽ. പ്രവാചക അദ്ധ്യാപനങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താന്‍ ഈ മാസത്തില്‍ നാം പ്രതിജ്ഞ എടുക്കുക.
പ്രവാചകന്‍ ഉത്തമ സ്വഭാവങ്ങളുടെ വിളനിലം. ഭൂമിയിലൂടെ നടക്കുന്ന വിശുദ്ധവേദം പ്രബോധനം ചെയ്യുന്ന ആദർശത്തിന്റെ മഹിമപോലെ പ്രധാനമാണ് പ്രബോധകന്റെ ജീവിത വിശുദ്ധി. ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും ഇക്കാര്യത്തില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടാണ് കടന്നുപോയത്‌. അന്ത്യ പ്രവാചകനില്‍ നിങ്ങൾക്ക് മഹനീയ മാതൃക ഉണ്ടെന്നു ഖുര്‍ ആന്‍ പറയുന്നു (അഹ്സാബ് ; 21). അന്ത്യ പ്രവാചകന്റെ വിശുദ്ധ സ്വഭാവത്തെ ആരെല്ലാമാണ് സാക്ഷ്യപ്പെടുത്തുന്നത് എന്ന് പരിശോധിക്കാം; വിശുദ്ധ ഖുർആനിന്റെ സാക്ഷ്യം; നിശ്ചയം നീ മഹത്തായ സ്വഭാവത്തിനുടമയാകുന്നു (അല്‍ ഖലം 5. സമൂഹത്തോട്‌ മാന്യമായി താങ്കൾക്കു പെരുമാറാന്‍ കഴിഞ്ഞത് അല്ലാഹുവിന്റെു കാരുണ്യം ഒന്നുകൊണ്ടു മാത്രമായിരുന്നെന്ന് ഖുര്‍ ആന്‍ ഓർമ്മപ്പെടുത്തുന്നതു കാണാം (ആല്‍ ഇംറാന്‍ 159). തിരുമേനിയുടെ സ്വയം സാക്ഷ്യം; തീർച്ചയായും ഞാന്‍ നിയുക്തനായിരിക്കുന്നത് ഉത്തമ സ്വഭാവങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടിയാകുന്നു (അ…